ചാവക്കാട്: കൈക്കൂലി വാങ്ങുന്നതിനിടയിൽ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ രണ്ടു ഡോക്ടർമാരെ വിജിലൻസ് പിടികൂടി. ഗൈനക്കോളജിസ്റ്റ് പ്രദീപ് കോശി, അനസ്തേഷ്യ വിഭാഗം ഡോക്ടർ വീണ വർഗീസ് എന്നിവരാണ് വിജിലൻസിന്റെ പിടിയിലായത്.
പാവറട്ടി പുവ്വത്തൂരിലുള്ള യുവതിയുടെ ഗർഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിന് 3000 രൂപയും അനസ്തേഷ്യക്ക് 2000 രൂപയും ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് യുവതിയുടെ ഭർത്താവ് വിജിലൻസിനെ വിവരമറിയിക്കുകയായിരുന്നു. വിജിലൻസ് നൽകിയ പണം ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് ക്ലിനിക്ക് മുറിയിൽ വെച്ചു കൈമാറി.
തുടർന്ന് പുറത്ത് കാത്തു നിന്ന വിജിലൻസ് ഇരുവരേയും കയ്യോടെ പിടികൂടുകയായിരുന്നു. കൈക്കൂലിയായി വാങ്ങിയ പണം ഡോക്ടർമാരിൽ നിന്നും കണ്ടെടുത്തു. നേരത്തെ യുവതിയുടെ പ്രസവം നിർത്തുന്നതിനും ഇത്തരത്തിൽ കൈക്കൂലി വാങ്ങിയിരുന്നു.