ശിവരാത്രി പ്രമാണിച്ച് രണ്ട് തീവണ്ടികൾ ആലുവയിലേക്ക് നീട്ടി..

ഷൊർണൂരിൽ നിന്ന് ശനിയാഴ്ച രാത്രി 10.10-ന് തൃശ്ശൂർക്ക് പോകുന്ന എക്സ്പ്രസ് ട്രെയിൻ ശിവരാത്രി പ്രമാണിച്ച് ആലുവ വരെ ദീർഘിപ്പിച്ചു. ഒല്ലൂർ, പുതുക്കാട്, നെല്ലായി, ഇരിങ്ങാലക്കുട, ചാലക്കുടി, ഡിവൈൻ നഗർ, കൊരട്ടി അങ്ങാടി, കറുകുറ്റി, അങ്കമാലി, ചൊവ്വര എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.

12.25-ന് ആലുവയിലെത്തും ശനിയാഴ്ച വൈകീട്ട് 3.10-ന് യാത്ര തുടങ്ങുന്ന ട്രെയിൻ നമ്പർ 16825 നിലമ്പൂർ റോഡ്-കോട്ടയം എക്സ്പ്രസിന് ശനിയാഴ്ച മുള്ളൂർക്കര, ഒല്ലൂർ, നെല്ലായി, കൊരട്ടി അങ്ങാടി എന്നിവിടങ്ങളിൽ ഒരു മിനിട്ടുവീതം താത്കാലിക സ്റ്റോപ്പ് അനുവദിച്ചു. ഞായറാഴ്ച രാവിലെ 6.35-ന് തൃശ്ശൂരിൽ നിന്ന് പുറപ്പെടേണ്ട കണ്ണൂർ എക്സ്പ്രസ് പുലർച്ചെ 5.05-ന് ആലുവയിൽ നിന്നാണ് പുറപ്പെടുക.