തൃശൂർ ജനറൽ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.വിനീത വേണുഗോപാലിന്റെ മകൾ ശ്രുതിയുടെ പിറന്നാൾ ഇത്തവണ ജില്ലയിലെ പോലീസുകാർക്ക് മധുരം നൽകികൊണ്ടാണ് ആഘോഷിച്ചത്. കൊറോണക്കാലത്ത് പിറന്നാളാഘോഷങ്ങൾ ഒന്നുമില്ല. പക്ഷേ, കൊറോണയെ പിടിച്ചുനിർത്താൻ കഷ്ടപ്പെടുന്ന പോലീസുദ്യോഗസ്ഥരെ എങ്ങനെ അഭിനന്ദിച്ചാലും മതിയാകില്ല. ഇത്തവണത്തെ പിറന്നാൾ മധുരം പോലീസുദ്യോഗസ്ഥർക്ക് മാത്രമാണെന്നും ഡോ. വിനീത വേണുഗോപാൽ പറഞ്ഞു. പോലീസുദ്യോഗസ്ഥർക്ക് നൽകുവാനുള്ള പിറന്നാൾ കേക്ക് തൃശൂർ എ.സി.പി വി.കെ രാജുവിന് കൈമാറിക്കൊണ്ടാണ് ഡോക്ടർ മകളുടെ പിറന്നാൾ ദിനം പോലീസുകാർക്ക് ക്കുള്ള ആദരമാക്കി മാറ്റിയത്.