കേന്ദ്രബജറ്റ് ഫെബ്രുവരി ഒന്നിന്.

പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഈ മാസം 31-ന് ആരംഭിക്കും. ഫെബ്രുവരി ഒന്നിനാണ് പൊതുബജറ്റ് , രണ്ടുഘട്ടങ്ങളിലായുള്ള സമ്മേളനം ഏപ്രിൽ ആറുവരെ നീളും. ആദ്യദിവസം രാഷ്ട്രപതി ദ്രൗപദി മുർമു സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. ആദ്യഘട്ടം ഫെബ്രുവരി 13 വരെയും രണ്ടാംഘട്ടം മാർച്ച് 18 മുതൽ ഏപ്രിൽ ആറുവരെയും നടക്കും.