
കയ്പമംഗലം- അറുപതുകാരിയെ പീഡിപ്പിച്ച് മാല കവർന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം കൂരിക്കുഴി ആശാരിക്കയറ്റം സ്വദേശി തോട്ടുപറമ്പിൽ രാഹുലിനെയാണ് (27) കയ്പമംഗലം എസ്എച്ച്ഒ സുബീഷ് മോനും സംഘവും അറസ്റ്റ് ചെയ്തത്. ഈ മാസം ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം.
കൂരിക്കുഴി 18 മുറിയിൽ താമസിക്കുന്ന സ്ത്രീയെ രാവിലെ 6.30ന് വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ച ശേഷം മാല കവർന്ന് രക്ഷപ്പെടുകയായിരുന്നു. പ്രതിയെ ഇന്നലെ വഴിയമ്പലം അയിരൂരിൽ നിന്ന് പിടികൂടി.