ഇലക്ട്രോണിക്സ് ഉപത്ന്നങ്ങള്‍ ഉള്‍പ്പടെയുള്ളവ വില്‍ക്കുന്നതിന് ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരിന്റെ അനുമതി ലഭിച്ചു.
മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍, റഫ്രിജറേറ്റര്‍, ലാപ് ടോപ്, സ്റ്റേഷനറി വസ്തുക്കള്‍ എന്നിവയാകും വില്പന നടത്തുക. ആമസോണ്‍, ഫ്ളിപ്കാര്‍ട്ട്, സ്നാപ്ഡീല്‍ തുടങ്ങിയ ഇ-കൊമേഴ്സ് പോര്‍ട്ടലുകള്‍ വഴി ഏപ്രില്‍ 20 മുതല്‍ ഉത്പന്നങ്ങള്‍ വിതരണം തുടങ്ങും.
മെയ് മൂന്നുവരെ അടച്ചിടല്‍ നീട്ടിയതിനെതുടര്ന്ന് പുറത്തിറക്കിയ മാര്ഗനിര്ദേങ്ങള്ക്ക് വ്യക്തത വരുത്തിക്കൊണ്ടാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശം. ഇ-കൊമേഴ്സ് കമ്പനികളുടെ വാഹനങ്ങള്‍ക്ക് ഇതിനായി പ്രത്യേക അനുമതി നല്‍കാനാണ് തീരുമാനം.