അടിയന്തരാവസ്ഥയിൽ എല്ലാ ലുലു ഹൈപ്പർ മാർക്കറ്റുകളിലും 500 ഡോളർ വിലവരുന്ന കൂപ്പണുകൾ നൽകുമെന്ന രൂപത്തിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്.ഒരു സന്ദേശം വാട്ട്സാപ്പിൽ 20 പേർക്കോ അല്ലെങ്കിൽ 5 ഗ്രൂപുകളിലേക്കോ അയക്കാനും, ഇത് വഴി അഞ്ഞൂറ് ഡോളർ വില വരുന്ന കൂപ്പണുകൾ ലഭിക്കുമെന്നും ഇത് ലുലു ഗ്രൂപ്പിന്റെ ഏത് ഹൈപ്പർ മാർക്കറ്റിലും ലഭ്യമാകും എന്ന വ്യാജ സന്ദേശമാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്.
ഇതിനെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും, ഇത്തരം വാർത്തകളിൽ വഞ്ചിതരാകരുതെന്നും അതോടൊപ്പം ഇൗ സന്ദേശം പ്രചരിപ്പിക്കരുത് എന്നും ലുലു ഗ്രൂപ്പ് ചീഫ് കമ്മ്യുണിക്കേഷൻ ഓഫീസർ നന്ദകുമാർ പറഞ്ഞു. ലുലു ഗ്രൂപ്പുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ,ഓഫറുകൾ മറ്റു വിവരങ്ങൾ എന്നിവക്കായി ലുലു ഗ്രൂപ്പിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.