ആമ്ബല്ലൂര്‍ സിഗ്നല്‍ ജംഗ്ഷനില്‍ നിയന്ത്രണം വിട്ട ലോറി നിരവധി വാഹനങ്ങളില്‍ ഇടിച്ചു…

തൃശൂര്‍: ആമ്ബല്ലൂര്‍ സിഗ്നല്‍ ജംഗ്ഷനില്‍ നിയന്ത്രണം വിട്ട ലോറി നിരവധി വാഹനങ്ങളില്‍ ഇടിച്ചു. മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ലോറി സിഗ്നല്‍ കാത്തുകിടന്ന ആഡംബര കാറുകള്‍ , കെ എസ് ആര്‍ ടി സി ബസുള്‍പ്പടെയുള്ള എട്ട് വാഹനങ്ങളിലാണ് ഇടിച്ചത്.

Kalyan thrissur vartha

അപകടത്തില്‍ രണ്ട് കാറുകള്‍ പൂര്‍ണമായും തകര്‍ന്നു. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ പരിക്കേറ്റവരെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.