
തളിക്കുളത്ത് ബാറിൽ സംഘർഷം. കത്തിക്കുത്തിൽ ഒരാൾ മരിച്ചു. തളിക്കുളം പുത്തൻതോട് സെൻട്രൽ റസിഡൻസി ബാറിൽ രാത്രി 9.45 ഓടെയാണ് സംഭവം. പെരിഞ്ഞനം സ്വദേശി തോട്ടുങ്ങൽ വീട്ടിൽ ബൈജു (45) ആണ് മരിച്ചത്. സംഘർഷത്തിൽ ചക്കരപ്പാടം സ്വദേശി തച്ചങ്ങാട്ട് വീട്ടിൽ അനന്തു (22), ബാറുടമ കൃഷ്ണരാജ് എന്നിവർക്ക് കുത്തേറ്റു. കുത്തേറ്റ ബൈജുവിനെയും, അനന്തുവിനെയും തൃശൂർ വെസ്റ്റ് ഫോർട്ട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ബൈജുവിനെ ജീവൻ രക്ഷിക്കാനായില്ല. വയറിന് കുത്തേറ്റ കൃഷ്ണരാജിനെ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.