കാറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്.

വാടാനപ്പള്ളി: തൃത്തല്ലൂർ ഗവ: ആശുപത്രിക്ക് മുൻവശം കാറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. തൃത്തല്ലൂർ കൽതൊട്ടുങ്ങൽ ശിവൻ (52)നെ തൃശൂർ മദർ ആശുപത്രിയിലും പരിക്കു പറ്റിയ മറ്റൊരാളെ മറ്റൊരു വാഹനത്തിൽ ഏങ്ങണ്ടിയൂർ എം.ഐ ആശുപത്രായിലും പ്രവേശിപ്പിച്ചു. അപകടത്തിൽ ഓട്ടോറിക്ഷ മറിയുകയും കാറിൻ്റെ മുൻഭാഗം തകരുകയും ചെയ്തു.

Kalyan thrissur vartha