കുഴിക്കാട്ടുശ്ശേരി കാരൂർ ഭാഗത്ത് വീട്ടിൽ വ്യാജമദ്യം വാറ്റിയ ബിജെപി പ്രവർത്തകരെ പോലീസ് പിടികൂടി.കുഴിക്കാട്ടുശ്ശേരി പൈനാടത്ത് ജോബി, താഴെക്കാട് പോണോളി ലിജു, തത്തംപള്ളി വിമൽ എന്നിവരാണ് പിടിയിലായത്. ജോബിയുടെ കാരൂർ ഭാഗത്തുള്ള വീട്ടിൽ നിന്നുമാണ് 700 ലിറ്റർ വാഷും, സ്റ്റൗവും ഗാസ് സിലിന്റർ, മറ്റു വാറ്റുപകരണങ്ങൾ എന്നിവ പോലീസ് പിടിച്ചെടുത്തത്.
ആയിരം ലിറ്റർ കൊള്ളുന്ന വലിയ ബിരിയാണിച്ചെമ്പിലാണ് വാഷ് തയ്യാറാക്കിയിരുന്നത്. വ്യാപകമായി വ്യാജ മദ്യം നിർമിക്കുന്നുണ്ട് എന്ന രഹസ്യ വിവരത്തെ തുടർന്ന് ചാലക്കുടി ഡി വൈ എസ് പി സി ആർ സന്തോഷിന്റെ നേതൃത്വത്തിലാണ് വാറ്റ് സംഘത്തെ പിടികൂടിയത്.