ശക്തൻ നഗറിൽ ആകാശപ്പാത നിർമ്മാണം രണ്ടാം ഘട്ടം: ഇന്ന് മുതൽ തൃശൂർ നഗരത്തിൽ ഗതാഗത നിയന്ത്രണം…

announcement-vehcle-mic-road

ശക്തൻ നഗറിൽ തൃശൂർ കോർപ്പറേഷൻ നിർമ്മിക്കുന്ന ആകാശ നടപ്പാതയുടെ രണ്ടാം ഘട്ടം നിർമ്മാണം തിങ്കളാഴ്ച (ജൂൺ 13) മുതൽ ആരംഭിക്കുന്നതിനാൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി തൃശൂർ സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് സബ് ഇൻസ്പെക്ടർ അറിയിച്ചു.

തൃശ്ശൂർ എം.ഓ റോഡിൽ നിന്നും ശക്തൻ സ്റ്റാൻറ് ഭാഗത്തേക്ക് പഴയ പട്ടാളം റോഡ് വഴി ഗതാഗതം അനുവദിക്കും. എന്നാൽ ശക്തൻ നഗറിൽ നിന്നും മാതൃഭൂമി സർക്കിൾ, മുൻസിപ്പൽ ഓഫീസ്, വെളിയനൂർ എന്നീ ഭാഗങ്ങളിലേക്ക് വാഹനങ്ങൾ അനുവദിക്കുകയില്ല. ശക്തൻ നഗറിൽ മനോരമ സർക്കിളിൽ നിന്നും മാതൃഭൂമി സർക്കിൾ വഴി ശക്തൻ സ്റ്റാൻറ് ഭാഗത്തേക്കു് ഗതാഗതം അനുവദിക്കുന്നതാണ്.

Kalyan thrissur vartha

പാലക്കാട്, മണ്ണുത്തി, കുട്ടനെല്ലൂർ, വലക്കാവ് എന്നിവിടങ്ങളിൽ നിന്നും ശക്തൻ സ്റ്റാൻറിലേക്ക് വരുന്ന ബസ്സുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ സാധാരണ രീതിയിൽ സർവ്വീസ് നടത്താവുന്നതാണ്.

ശക്തൻ സ്റ്റാൻറിൽ നിന്നും പാലക്കാട്, മണ്ണുത്തി, കുട്ടനെല്ലൂർ, വലക്കാവ് ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ കാട്ടുക്കാരൻ ജംഗഷൻ വഴി ബിഷപ്പ് ആലപ്പാട്ട് റോഡിലേക്ക് പ്രവേശിച്ച് ഫാത്തിമ നഗറിലെത്തി സർവ്വീസ് നടത്തേണ്ടതാണ്. അയ്യന്തോൾ ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ ശക്തൻ സൌത്ത് റിങ്ങ് – കൊക്കാല വഴി സർവ്വീസ് നടത്തേണ്ടതാണ്.

കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, തൃപ്രയാർ, ചേർപ്പ് ഭാഗത്തുനിന്നും വരുന്ന ബസ്സുകൾക്ക് സാധാരണ രീതിയിൽ സർവ്വീസ് നടത്താവുന്നതാണ്.
എറണാകുളം, തിരുവന്തപുരം ഭാഗത്തേക്ക് പോകുന്ന K.S.R.T.C ബസ്സുകൾ സ്റ്റാൻറിൽ നിന്നും പുറപ്പെട്ട് വെളിയന്നൂർ ജംഗഷനിലൂടെ ബാല്യ ജംഗഷനിലെത്തി ഇടത്തോട്ട് തിരിഞ്ഞ് സർവ്വീസ് നടത്തേണ്ടതാണ്. പാലക്കാട് ഭാഗത്തേക്ക് സർവ്വീസ് നടത്തുന്ന K.S.R.T.C ബസ്സുകൾ സ്റ്റാൻറിൽ നിന്നും പുറപ്പെട്ട്സ്വരാജ് റൌണ്ടിലേക്ക് പ്രവേശിച്ച് ജില്ലാ ആശുപത്രി ജംഗഷനിൽ എത്തി ഇടത്തോട്ട് തിരിഞ്ഞ് ഈസ്റ്റ് ഫോർട്ട് വഴി സർവ്വീസ് നടത്തേണ്ടതാണ്.