
പാലക്കാട് ഒറ്റപ്പാലത്ത് ആന പാപ്പാനെ അടിച്ച് കൊന്നു. കൊടുങ്ങല്ലൂര്‍ മൂത്തകുന്നം ദേവസ്വത്തിന്റെ പത്മനാഭന്‍ എന്ന ആനയാണ് ഇടഞ്ഞത്. പാപ്പാന്‍ പേരൂര്‍ സ്വദേശി വിനോദ് ആണ് മരിച്ചത്. ചികിത്സയിലുള്ള ആനയ്ക്ക് മരുന്ന് നല്‍കുന്നതിനിടെയാണ് ആക്രമിച്ചത്. വരിക്കാശ്ശേരി മനയിൽ ഇന്ന് രാവിലെയോടെ ആണ് സംഭവമുണ്ടായത്. കൊമ്പു കൊണ്ട് കുത്തി വിനോദിനെ ആന തറയിൽ അടിക്കുകയായിരുന്നു.
പരുക്കേറ്റ വിനോദിനെ ഉടന്‍ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാലിന് മുറിവേറ്റതിനെ തുടര്‍ന്ന് പത്മനാഭന്‍ കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു. ഇതിൻ്റെ ഇടയിലാണ് സംഭവം.