വാഹനാപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു..

rest in peacer dead death lady women

പട്ടിക്കാട് ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു. തൃശൂർ പോലീസ് അക്കാദമിയിലെ സിവിൽ പോലീസ് ഓഫീസർ ആലത്തൂർ കുനിശ്ശേരി കൊച്ചൻ വീട്ടിൽ മണികണ്ഠൻ മകൻ മനു (26) ആണ് മരിച്ചത്. ഇന്നലെ രാവിലെ പാലക്കാട് നിന്ന് തൃശൂരിലേക്ക് മീൻ കയറ്റി വരികയായിരുന്ന മിനി ലോറിയുടെ ടയർ പഞ്ചർ ആയതിനെ തുടർന്ന് പാണഞ്ചേരി വളവിൽ മിനി ലോറി നിർത്തി ടയർ മാറ്റി ഇടാൻ ഉള്ള ഒരുക്കത്തിലായിരുന്നു ലോറി ഡ്രൈവർ ഇതിനിടയിൽ ആണ് മനു സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച് കയറിയത്.

ഉടനെ മനുവിനെയും ഡ്രൈവറെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മനുവിൻ്റെ ജീവൻ രക്ഷിക്കാനായില്ല. അപടത്തിൽ പരിക്കേറ്റ മിനി ലോറി ഡ്രൈവറുടെ നില ഗുരുതരമായി തുടരുന്നു.