തൃശൂർ. രണ്ടു വർഷത്തിനു ശേഷം തൃശ്ശൂർ പൂരം.. പൂരത്തിന്റെ ഒരുക്കങ്ങൾ ഉടൻ പൂർത്തിയാക്കാൻ ജില്ലാ ഭരണകൂടത്തിനും ദേവസ്വങ്ങൾക്കും സർക്കാർ നിർദേശം നൽകി.
മേയ് 10നാണ് പൂരം. മന്ത്രിമാരായ കെ.രാധാകൃഷ്ണൻ, കെ.രാജൻ എന്നിവരുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്ന യോഗത്തിലാണ് പൂരം കോവിഡ് മാനദണ്ഡം പാലിച്ചു ആഘോഷിക്കാൻ തീരുമാനിച്ചത്. മുൻ വർഷങ്ങളിലെ പോലെ ആൾക്കൂട്ടം നിയന്ത്രിക്കേണ്ട ആവശ്യമുണ്ടാകില്ലെന്നാ സൂചന.
വെടിക്കെട്ടിന്റെ ലൈസൻസ് സംബന്ധിച്ചുണ്ടായിരുന്ന ആശങ്കയും ഇന്നലെ നീങ്ങി. കേന്ദ്ര പെട്രോളിയം സുരക്ഷാ ഏജൻസിയായ പെസോ നേരിട്ടാണു പൂരം വെടിക്കെട്ടിനു അനുമതി നൽകുന്നത്.
ഇതിനുള്ള അപേക്ഷ നൽകാൻ കലക്ടർക്കു സർക്കാർ നിർദേശം നൽകി. ആനകളുടെ തിരഞ്ഞെടുപ്പും പതിവുപോലെ നടക്കും. പാറമേക്കാവ്, തിരുവമ്പാടി ദേശങ്ങൾക്കും 8 ഘടക പൂരങ്ങൾക്കുമായി എഴുപതോളം ആനകളെയാണ് ആവശ്യം. പൂരം പ്രദർശനം അടുത്ത ആഴ്ചയോടെ പൊതുജനങ്ങൾക്കായി തുറക്കും.