
ചാവക്കാട്: കടപ്പുറം കറുകമാട് യുവാവ് കുഴഞ്ഞു വീണ് മരിച്ചു. കറുകമാട് പള്ളിക്ക് വടക്ക് വശം പരേതനായ പള്ളത്ത് കുഞ്ഞിമുഹമ്മദിന്റെ മകൻ ഷെമീർ(42)ണ് മരിച്ചത്.ഉടൻ തന്നെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. ഖത്തറിൽ നിന്നും അവധിക്ക് നാട്ടിലെത്തിയതായിരുന്നു. മാതാവ് ബീവാത്തു മോൾ. ഭാര്യ: റംഷീന. മക്കൾ: സഹൽ, സായിഷ്.