
തൃശ്ശൂര്‍: ചാവക്കാട് കടപ്പുറം തൊട്ടാപ്പില്‍ കാറിലിടിച്ച് കുതിരക്കും കുതിരപ്പുറത്തുണ്ടായിരുന്ന 13 വയസ്സുകാരനും പരിക്കേറ്റു. തൊട്ടാപ്പ് സ്വദേശി കാക്കശേരി മാലിക്കിന്റെ കുതിരയാണ് അപകടത്തില്‍പ്പെട്ടത്. അഞ്ചങ്ങാടി ഭാഗത്ത് നിന്നും വരികയായിരുന്നു കാര്‍. പൂന്തിരുത്തി ഭാഗത്തേക്ക് കാര്‍ തിരിയുന്നതിനിടെ എതിരെ വന്ന കുതിരയുമായി കൂട്ടിയിടിക്കുകയായിരുന്നു.
പരിക്കേറ്റ മുനക്കക്കടവ് സ്വദേശി സുഹൈലിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും. പരിക്കേറ്റ കുതിരയെ പിന്നീട് തൃശൂര്‍ മണ്ണുത്തി വെറ്റിനറി ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഇടിയുടെ അഘാതത്തില്‍ കാറിന്റെ ചില്ല് തകര്‍ന്നു.