വലിയതോതിൽ നിരോധിത മയക്കു മരുന്നുകൾ എത്തിച്ചു കൊടുക്കുന്ന ഇടനിലക്കാരനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് കോടതിപ്പടിവാല കുഞ്ഞിക്കണ്ണൻ എന്ന രഞ്ജിത് ആണ് പിടിയിലായത്.
മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്ന പെരുമ്പിലാവ് കിളിയപ്പറമ്പിൽ ഷൈൻ എന്നയാളെ ഇക്കഴിഞ്ഞ മാർച്ച് 15ന് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇതിനെ തുടർന്നു നടത്തിയ അന്വേഷണത്തിൽ ബാംഗ്ലൂരിൽ നിന്നും മയക്കുമരുന്ന് എത്തിച്ചു നൽകിയിരുന്നത് രഞ്ജിത് ആണെന്ന വിവരം പോലീസിനു ലഭിച്ചത്. തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.