കൊച്ചിയിൽ അച്ഛന് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 10വയസുള്ള മകൾക്ക് വേണ്ടി അബോര്ഷന് ആവശ്യപ്പെട്ട് അമ്മ.. അന്താരാഷ്ട്ര വനിത ദിനമായ മാർച്ച് 8 ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കുട്ടിയുടെ തുടർന്നുള്ള ഭാവി സംരക്ഷിക്കുന്നതിനായി അബോർഷൻ അത്യാവിശ്യമാണെന്നു ഹർജിയിൽ ചൂണ്ടി കാണിക്കുന്നു.
അച്ഛന്റെ പക്കൽ നിന്നും ലൈംഗീക പീഡനത്തിനിരയായ കുട്ടിയ്ക് ഇത് ശാരീരികമായും മാനസികമായും വലിയ വെല്ലുവിളിയാകുമെന്നും അത് കുട്ടിയുടെ ഭാവിയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പെൺകുട്ടിയുടെ അമ്മ ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.
ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശ പ്രകാരം ഈ പ്രായത്തിൽ പെൺകുട്ടി ഒരു കുഞ്ഞിന് ജന്മം നൽകുന്നത് മൂലം അത് കുട്ടിയിൽ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാമെന്നാണ്. ഇതും ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നുണ്ട്.
ഗര്‍ഭം ധരിച്ച് 24 ആഴ്ചയ്ക്കുള്ളില്‍ ഗര്‍ഭിണിക്ക് കുഞ്ഞിന് ജന്മം നല്കാന് താല്‍പ്പര്യമില്ലെങ്കില്‍ അബോര്ഷന് നടത്താം എന്ന് നിയമം നിലവില്‍ ഉണ്ട്. എന്നാല്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടി ഇപ്പോള്‍ 30 ആഴ്ച ഗര്‍ഭിണിയാണ്, ഇതിനാല്‍ ഈ നിയമം ബാധകമാകില്ല, എന്ന അവസ്ഥയിലാണ് പെണ്‍കുട്ടിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചത്.