വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച നാലുപേർ അറസ്റ്റിൽ..

കുട്ടനെല്ലൂർ കവിത റോഡിൽ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച മാടക്കത്തറ കുന്നിൽ വീട്ടിൽ ശരത് (37), എരവിമംഗലം പടിഞ്ഞാട്ടുമുറി പുളിക്കൻ വീട്ടിൽ ജലേഷ്(42), നെല്ലിക്കുന്ന് കുറ പഴൂങ്കാരൻ വീട്ടിൽ സുബി (43), ചേലക്കോട്ടുക്കര വെളുത്തേടത്ത് അനിൽകുമാർ (43), എന്നിവരെയാണ് ഒല്ലൂർ പോലീസ് അറസ്റ്റുചെയ്തത്.

ഞായറാഴ്ച രാത്രി എട്ടുമണിക്കായിരുന്നു കേസിനാസ്പദമായ സംഭവം. വാഹനത്തിലെത്തിയ ഇവർ റോഡിലും വീടുകളിലും ഉണ്ടായിരുന്ന ആളുകളെ അസഭ്യം പറയുകയും വടിവാൾ വീശി വധഭീഷണി മുഴക്കുകയും. ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു.

പ്രതികൾ ടൌൺ ഈസ്റ്റ്, ഒല്ലൂർ, നെടുപുഴ, പേരാമംഗലം എന്നീ പോലീസ് സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ ഉള്ളവരാണെന്നും ഒല്ലൂർ പോലീസ് അറിയിച്ചു.