യുവതി തൂങ്ങി മരിച്ച സംഭവം ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനമാണെന്ന് പരാതി.

ആറ്റുപുറത്ത് യുവതി തൂങ്ങി മരിച്ച സംഭവം ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനമാണെന്ന് പരാതി. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ വീട്ടുകാർ മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകി. ചെട്ടിശേരി കുഞ്ഞിപ്പയുടെ മകൾ ഫൈറൂസ (26) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ആറ്റുപുറത്തുള്ള ഫൈറൂസിന്റെ വീട്ടിൽ വെച്ചാണ് സംഭവം. നരണിപ്പുഴ സ്വദേശി ജാഫറാണ് ഭർത്താവ്.

മരിക്കുന്നതിന് തൊട്ട് മുൻപ് വരെ ഭർത്താവും വീട്ടുകാരും നിരന്തരം ഫോണിലൂടെ ഭീഷണിപെടുത്തിയി രുതായും ഭർതൃവീട്ടിൽ വെച്ച് മാനസികമായി പീഡിപ്പിച്ചിരുന്നതായും തെളിവുകൾ പോലീസിന് കൈമാറിയതായും പെൺകുട്ടിയുടെ പിതാവ്, സഹോദരൻ മഹറൂഫ്, മുഹമ്മദ് മിറാഷ്,.കുഞ്ഞിപ്പ, എ. മുഹമ്മദാലി എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.