സംസ്ഥാനത്ത് കോവിഡ് അവലോകന യോഗം ഇന്ന് ചേരും..

Covid-updates-thumbnail-thrissur-places

സംസ്ഥാനത്ത് കോവിഡ് അവലോകന യോഗം ഇന്ന് ചേരും. രോഗ വ്യാപനത്തില്‍ കുറവുണ്ടായ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യതയുണ്ട്. ഞായറാഴ്ച ലോക്ഡൗണ്‍ പിന്‍വലിച്ചേക്കും. കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത. കാറ്റഗറിയിലെ ജില്ലകൾ പുനക്രമീകരിക്കുന്നതിലും ‌തീരുമാനമുണ്ടായേക്കും.

ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളില്‍ അധ്യയന സമയം വൈകുന്നേരം വരെയാക്കുമോ എന്ന കാര്യവും. ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക ഉന്നതതല യോഗം ഇന്നലെ ചേര്‍ന്നിരുന്നു.

കോവിഡ് മൂന്നാം തരംഗത്തെ തുടർന്നാണ് സ്കൂളുകൾ അടച്ചിട്ടിരുന്നത്. വ്യാപനം കുറഞ്ഞതോടെ 10,11,12 ക്ലാസുകൾ സാധാരണ നിലയിൽ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. കോളജുകളിലും വൈകീട്ടു വരെ ക്ലാസുകൾ നടക്കും.