അതിരപ്പിള്ളി കാട്ടാനയാക്രമണത്തിൽ 5 വയസ്സുകാരി മരിച്ചു..

തൃശൂര്‍ അതിരപ്പിള്ളി കണ്ണന്‍കുഴിയിൽ കാട്ടാനയാക്രമണത്തിൽ 5 വയസ്സുകാരി മരിച്ചു. മാള പുത്തന്‍ചിറ സ്വദേശി ആഗ്നിമിയ ആണ് മരിച്ചത്. ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റ കുട്ടിയുടെ പിതാവ് നിഖില്‍, നിഖിലിന്റെ ഭാര്യാ പിതാവ് ജയന്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.