
തലശേരി: കണ്ണൂർസർവ്വകലാശാല വി.സി നിയമനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു പ്രതിഷേധിച്ചു. തലശേരി റോഡിലെ മമ്പറത്ത് വെച്ചാണ് സംഭവം.
മുഖ്യമന്ത്രി പിണറായിയിലെ വീട്ടിൽ നിന്നും കണ്ണൂർ വിമാനതാവളത്തിലേക്ക് പോകുമ്പോഴായിരുന്നു വാഹന വ്യൂഹത്തിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. മുഹ്സിൻ കീഴ്ത്തള്ളി, ഇമ്രാൻ, സുധീപ് ജയിംസ്, കമൽജിത്ത്, വിനീഷ് ചുളള്യാൻ, പ്രിനിൽ മതുക്കോത്ത്, റിജിൻ രാജ്, എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം നടത്തിയത്.