പെരുമ്പിലാവ്: അക്കിക്കാവ് സിഗ്നലിനു സമീപം അദാനി ഗ്യാസ് ലൈനിനായി എടുത്ത കുഴിയിൽ വീണ് മധ്യവയസ്കന് ഗുരുതര പരിക്കേറ്റു. പെരുമ്പിലാവ് കരിക്കാട് കോട്ടയിൽ വീട്ടിൽ ശങ്കുണ്ണിനായർ മകൻ രവികുമാർ (54)നാണ് പരിക്കേറ്റത്. രാത്രി 10.30 യോടെയായിരുന്നു അപകടം. പെരുംമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.