നഗരാതിർത്തിയിൽ ഈയിടെ കൊലപാതകം നടന്ന സാഹചര്യത്തിൽ ക്രിമിനൽ സംഘങ്ങളിലും ഗുണ്ടാലിസ്റ്റിലും പെട്ടവർക്കായി വ്യാപക തിരച്ചിൽ…

ഒല്ലൂർ: നഗരാതിർത്തിയിൽ ഈയിടെ കൊലപാതകം നടന്ന സാഹചര്യത്തിൽ ക്രിമിനൽ സംഘങ്ങളിലും ഗുണ്ടാലിസ്റ്റിലും പെട്ടവർക്കായി വ്യാപക തിരച്ചിൽ. ഒല്ലൂർ സ്റ്റേഷൻ പരിധിയിൽ സിറ്റി പോലീസ് കമ്മിഷണറുടെ നിർദേശ പ്രകാരം കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കാറുള്ള മേഖലകളിലും, പ്രതികളായവർ താമസിക്കുന്ന പ്രദേശങ്ങളിലുമാണ് പരിശോധന നടത്തിയത്. നർക്കോട്ടിക് – ഡോഗ് സ്ക്വാഡുകളും പരിശോധനയ്ക്കെത്തി.