വീട് കയറി ആക്രമണം പ്രതി റിമാൻ്റിൽ. പൂമല ആശാരിപറമ്പിൽ ബാബുരാജൻ (62)നെയും, മക്കളേയും, ഇരുമ്പ് പൈപ്പ്, വടിവാൾ കൊണ്ട് വീട്ടിൽ കയറി ആക്രമിച്ച കേസിൽ ഒന്നാം പ്രതിയായ പൂമല തെറ്റാലിക്കൽ ജോയ്സൺ (33) ണെ കോടതി റിമാൻ്റ് ചെയ്തു. ബാബുരാജന്റെ പൂമലയിലുള്ള വീടിനുമുന്നിലെ റോഡിലൂടെ അമിത വേഗത്തിൽ 3 ബൈക്കുകളിലായി ഓണക്കാലത്തു ജോയിസന്റെ നേതൃത്വത്തിൽ 6 പേർ യാത്ര ചെയ്തത് ബാബുരാജന്റെ മകൻ ചോദ്യം ചെയ്തത്തിലുള്ള വൈരാഗ്യത്തിലാണ് വീട് കേറി ആക്രമിച്ചത് എന്ന് വടക്കാഞ്ചേരി ഇൻസ്പെക്ടർ കെ മാധവൻ കുട്ടി പറയുന്നത്.
ഇയാളുടെ ജാമ്യം ഹൈക്കോടതി തള്ളിയതിനെ തുടർന്ന് വടക്കാഞ്ചേരി കോടതിയിൽ കീഴടങ്ങിയിരുന്നു. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തുടർന്ന് കസ്റ്റഡിയിൽ വാങ്ങിയ ജോയ്സനെ തെളിവെടുപ്പിനു ശേഷം വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കി. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.