നാ​ളെ ഓ​ണ്‍​ലൈ​നാ​യി സ്​​കൂ​ള്‍ തു​റ​ക്കും..

ഓ​ണ്‍​ലൈനിൽ/ഡി​ജി​റ്റ​ല്‍ സം​വി​ധാ​ന​ങ്ങ​ളി​ല്‍ ചൊ​വ്വാ​ഴ്ച​യാ​ണ്​​ പ​ഠ​നാ​രം​ഭം.സം​സ്ഥാ​ന​ത​ല ഉ​ദ്​​ഘാ​ട​നം തി​രു​വ​ന​ന്ത​പു​രം കോ​ട്ട​ണ്‍​ഹി​ല്‍ സ്​​കൂ​ളി​ല്‍ രാ​വി​ലെ 8.30ന്​ ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ക്കും. എ​ട്ട്​ വി​ദ്യാ​ര്‍​ഥി​ക​ളും ഏ​താ​നും അ​ധ്യാ​പ​ക​രും ഉ​ള്‍​പ്പെ​ടെ 30 പേ​ര്‍ മാ​ത്രമാകും പങ്കെടുക്കുക. ഇ​ത്​ വി​ക്​​ടേ​ഴ്​​സ്​ ചാ​ന​ല്‍ ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെയ്യും. വി​ക്​​ടേ​ഴ്​​സി​ലൂ​ടെ രാ​വി​ലെ എ​ട്ടു​ മു​ത​ല്‍ പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കും. സ്​​കൂ​ളു​ക​ള്‍​ക്കു പു​റ​മെ കോ​ള​ജു​ക​ളും ഓ​ണ്‍​ലൈ​നാ​യി നാ​ളെ​ത്ത​ന്നെ​ തു​റ​ക്കും.