
കൊവിഡ് വാക്‌സിൻ രജിസ്‌ട്രേഷന്റെ മറവിൽ വ്യാജ കൊവിൻ ആപ്ലിക്കേഷനുകൾ പ്രവർത്തിക്കുന്നതായി അധികൃതർ. രജിസ്‌ട്രേഷന്റെ പേരിൽ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നതിനൊപ്പം ഉപയോക്താക്കളുടെ പാസ്‌വേർഡുകളും മറ്റ് വിവരങ്ങളും ചോർത്തുകയാണ് ലക്ഷ്യം. രജിസ്‌ട്രേഷൻ നടത്തുന്നത് ഔദ്യോഗിക കൊവിൻ സൈറ്റുകളിലോ, ആപ്പുകളിലോ ആണെന്ന് ഉറപ്പാക്കണം.
വൈറൽഎസ്.എം.എസുകളിലൂടെയാണ് ആപ്ലിക്കേഷനുകൾ പ്രചരിപ്പിക്കുന്നത്. എസ്.എം.എസിലുണ്ടാകുന്ന ലിങ്കിൽ ക്ലിക്കിൽ ചെയ്യുന്നതോടെ ചില ആപ്പുകൾ ഫോണുകളിൽ ഇൻസ്റ്റാൾ ആവുകയും വിവരങ്ങൾ ചോർത്തുകയുമാണ് ചെയ്യുന്നത്. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമാണ് മുന്നറിയിപ്പ് നൽകുന്നത്.
കൊവിഡ് വാക്‌സിൻ രജിസ്‌ട്രേഷനുകൾ നടത്താമെന്ന് വ്യാജമായി അവകാശപ്പെടുന്ന വ്യാജ ഡൊമെയ്നുകൾ, ഇ മെയിലുകൾ, ഫിഷിംഗ്, എസ്.എം.എസുകൾ, ഫോൺ കോളുകൾ എന്നിവ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകുന്നുണ്ട്.