
ചാവക്കാട്: കടപ്പുറം പുതിയങ്ങാടിയിൽ കഴിഞ്ഞ ദിവസം രാവിലെ പേയിളകിയതെന്നു സംശയിക്കുന്ന തെരുവുനായയുടെ ആക്രമണത്തിൽ നാലുവയസ്സുകാരൻ ഉൾപ്പെടെ അഞ്ചു പേർക്ക് കടിയേറ്റു.
ബി.ടി. അഷ്റഫ് തങ്ങൾ (35), ഹിഷാം തങ്ങളുടെ മകൻ അസ്മൽ തങ്ങൾ (നാല്), മുഹമ്മദ്കോയ തങ്ങളുടെ മകൻ കാമിൽ തങ്ങൾ (15), പണ്ടാരി നഫീസ (70), നഫീസയുടെ മകൻ മുഹമ്മദിന്റെ ഭാര്യ മുബീന (35) എന്നിവർക്കാണ് പരിക്ക്. ഇവർ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.