
കേച്ചേരി: ചിറനെല്ലൂർ സെയ്ന്റ് ജോസഫ് എൽ.പി. സ്കൂളിലെ 37-ാം നമ്പർ ബൂത്തിൽ കള്ളവോട്ട് നടന്നുവെന്ന് പരാതി. കള്ളവോട്ട് ചെയ്ത ആളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ്. ചൂണ്ടൽ മണ്ഡലം കമ്മിറ്റി കളക്ടർക്ക് പരാതി നൽകി. ചിറനെല്ലൂർ പുതുവീട്ടിൽ ഉമ്മറിന്റെ ഭാര്യ റാബിയക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ സ്ലിപ്പും തിരിച്ചറിയൽ കാർഡുമായി എത്തിയപ്പോഴാണ് വോട്ട് വേറെ ആരോ ചെയ്തതായി അറിഞ്ഞത്.