
നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക്. വലിയ പ്രതീക്ഷയോടെ യാണ് ബി ജെ പി ഇത്തവണ കേരളാ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഈ മാസം അവസാനം നാല് ജില്ലകളിൽ ബി ജെ പി സംഘടിപ്പിക്കുന്ന റാലികളിൽ മോദി പങ്കെടുക്കും. ദേശീയ നേതാക്കളെയടക്കം എത്തിച്ച് ശക്തമായ പ്രചാരണം നടത്താനാണ് തീരുമാനം.