ശോഭാ സുരേന്ദ്രനെ ഉള്‍പ്പെടുത്താതെ തെരഞ്ഞെടുപ്പ് കമ്മറ്റി പ്രഖ്യാപിച്ച് ബി.ജെ.പി.

തിരുവനന്തപുരം: നേതൃത്വത്തോട് ഇടഞ്ഞ് നില്‍ക്കുന്ന ശോഭാ സുരേന്ദ്രനെ ഉള്‍പ്പെടുത്താതെ തെരഞ്ഞെടുപ്പ് കമ്മറ്റി പ്രഖ്യാപിച്ച് ബി.ജെ.പി. 16 അംഗ കമ്മിറ്റിയാണ് പാര്‍ട്ടി രൂപീകരിച്ചത്. ഇ ശ്രീധരനും മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യനും ഉള്‍പ്പെടെയുള്ളവര്‍ കമ്മിറ്റിയിലുണ്ട്.