ഫെബ്രുവരി ഒന്നു മുതല്‍ മദ്യത്തിന് ഏര്‍പ്പാടാക്കിയ ഏഴു ശതമാനം വിലവര്‍ധന നിലവില്‍ വരും…

ഫെബ്രുവരി ഒന്നു മുതല്‍ മദ്യത്തിന് ഏര്‍പ്പാടാക്കിയ ഏഴു ശതമാനം വിലവര്‍ധന നിലവില്‍ വരും. കുപ്പി മദ്യത്തിന് 10 രൂപ മുതല്‍ 90 രൂപവരെ വര്‍ധിക്കുന്ന രീതിയിലാണ് പുതുക്കിയ വില. സ്പിരിറ്റിന്റെ വില വര്‍ധിച്ചതിനാല്‍ 11.6% വര്‍ധിപ്പിക്കണം. മദ്യ കമ്ബനികളുടെ ആവശ്യ പ്രകാരമാണ് വിലവര്‍ധന.

2017 നവംബറിനുശേഷം ആദ്യമായാണ് വില വര്‍ധനവ് വരുന്നത്. ഒരു കുപ്പിക്ക് 40 രൂപ വര്‍ധിച്ചാല്‍ 35 രൂപ സര്‍ക്കാരിനും നാലു രൂപ മദ്യവിതരണ കമ്ബനികള്‍ ക്കും ഒരു രൂപ കോര്‍പറേഷനും അധിക വരുമാനമായി ലഭിക്കും .

thrissur district

മദ്യത്തിന്റെ പുതുക്കിയ വില ഇങ്ങനെ:
(1) ജവാന്‍ റം (1000മില്ലി) – നിലവിലെ വില 560, പുതുക്കിയ വില 590, വര്‍ധന 30 രൂപ. (2)ഓള്‍ഡ് പോര്‍ട്ട് റം (1000 മില്ലി) – നിലവിലെ വില 660, പുതുക്കിയ വില 710, വര്‍ധന 50 രൂപ. (3) സ്മിര്‍നോഫ് വോഡ്ക (1000മില്ലി) – നിലവിലെ വില 1730, പുതുക്കിയ വില 1800, വര്‍ധന 70രൂപ.

(4) ഓള്‍ഡ് മങ്ക് ലെജന്റ് (1000മില്ലി) – നിലവിലെ വില 2020, പുതുക്കിയ വില 2110, വര്‍ധന 90 രൂപ. (5) മാക്ഡവല്‍ ബ്രാന്‍ഡി (1000മില്ലി) – നിലവിലെ വില 770, പുതുക്കിയ വില 820, വര്‍ധന 50 രൂപ. (6) ഹണിബീ ബ്രാന്‍ഡി (1000മില്ലി) – നിലവിലെ വില 770, പുതുക്കിയ വില 840, വര്‍ധന 70 രൂപ. (7) മാന്‍ഷന്‍ ഹൗസ് ബ്രാന്‍ഡി (1000മില്ലി) – നിലവിലെ വില 950, പുതുക്കിയ വില 1020, വര്‍ധന 70 രൂപ

(8) മക്ഡവല്‍ സെലിബ്രേഷന്‍ ലക്ഷ്വറി റം (1000മില്ലി) – നിലവിലെ വില 710, പുതുക്കിയ വില 760, വര്‍ധന 50 രൂപ
(9) വൈറ്റ് മിസ്ചീഫ് ബ്രാന്‍ഡി (1000മില്ലി) – നിലവിലെ വില 770, പുതുക്കിയ വില 840, വര്‍ധന 70 രൂപ

(9( 8 പിഎം ബ്രാന്‍ഡി (1000മില്ലി) – നിലവിലെ വില 690, പുതുക്കിയ വില 740, വര്‍ധന 50 രൂപ. (10) റോയല്‍ ആംസ് ബ്രാന്‍ഡി (1000മില്ലി) – നിലവിലെ വില 890, പുതുക്കിയ വില 950, വര്‍ധന 60 രൂപ. (11) ഓള്‍ഡ് അഡ്മിറല്‍ ബ്രാന്‍ഡി (1000മില്ലി) – നിലവിലെ വില 590, പുതുക്കിയ വില 640, വര്‍ധന 50 രൂപ

(12) മലബാര്‍ ഹൗസ് ബ്രാന്‍ഡി (500മില്ലി) – നിലവിലെ വില 390, പുതുക്കിയ വില 400, വര്‍ധന 10 രൂപ. (13) ബിജോയിസ് ബ്രാന്‍ഡി (500 മില്ലി) – നിലവിലെ വില 390, പുതുക്കിയ വില 410, വര്‍ധന 20 രൂപ. (14) ഡാഡി വില്‍സന്‍ റം (500 മില്ലി) – നിലവിലെ വില 400, പുതുക്കിയ വില 430, വര്‍ധന 30 രൂപ