സൗദി അറേബ്യയില്‍ നിന്നുള്ള വന്ദേ ഭാരത് വിമാന സര്‍വീസുകള്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവെചു…

എയര്‍ ഇന്ത്യ സൗദി അറേബ്യയില്‍ നിന്നുള്ള വന്ദേ ഭാരത് വിമാന സര്‍വീസുകള്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവെചു. സൗദിയിലേക്കും തിരിച്ചുമുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിവെച്ചതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് സാമൂഹിക മാധ്യമങ്ങളിലൂടെയും അറിയിച്ചു.

ജനിതക മാറ്റം സംഭവിച്ച പുതിയ തരം കോ വിഡ് വൈറസിന്റെ വ്യാപനം ചില വിദേശ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ സൗദി അറേബ്യ ഒരാഴ്ചത്തേക്ക് അത്യാവശ്യ സര്‍വീസ് ഒഴികെ എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചിരുന്നു. സൗദിയിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കിയ വിവരം യാത്രക്കാരെ അറിയിക്കണമെന്ന് ട്രാവല്‍ ഏജന്റുമാര്‍ക്ക് നിര്‍ദ്ദേശം ‍നല്കിയിട്ടുണ്ട്.

thrissur news

എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും താല്‍കാലികമായി ഒരാഴ്ചത്തേക്ക് നിര്‍ത്തലാക്കുമെന്നും അത്യാവശ്യ വിമാന സര്‍വീസുകള്‍ മാത്രം അനുവദിക്കുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കര, നാവിക, വ്യോമ, മാര്‍ഗങ്ങളിലൂടെ സൗദിയിലേ ക്കുള്ള പ്രവേശനത്തിനും ഒരാഴ്ചത്തേക്ക് വിലക്കുണ്ടാവും. വിലക്ക് നീങ്ങുന്നതോടെ സര്‍വീസ് പുനരാരംഭിക്കുമെന്ന് വാര്‍ത്താ കുറിപ്പില്‍ പറയുന്നു.