
തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച 09/12/2020 511 പേര്‍ക്ക് കൂടി കോ വിഡ്-19 സ്ഥീരികരിച്ചു. 470 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6296 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 113 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 63,994 ആണ്. 57,220 പേരെയാണ് ആകെ രോഗ മുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തത്.
ജില്ലയില്‍ ബുധനാഴ്ച്ച സമ്പര്‍ക്കം വഴി 496 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 6 പേര്‍ക്കും, രോഗ ഉറവിടം അറിയാത്ത 6 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരില്‍ 60 വയസ്സിനു മുകളില്‍ 43 പുരുഷന്‍മാരും 32 സ്ത്രീകളും പത്ത് വയസ്സിനു താഴെ 21 ആണ്‍കുട്ടികളും 17 പെണ്‍കുട്ടികളുമു ണ്ട്.