
കുടുംബ വഴക്കിനെ തുടർന്ന് മരുമകൻ ഭാര്യാ പിതാവിനെ കുത്തിക്കൊന്നു. മരോട്ടിച്ചാൽ പാണ്ടാരിമുക്ക് തൊണ്ടുങ്ങൽ ചാക്കോയുടെ മകൻ സണ്ണി (58) ആണ് കുത്തേറ്റ് മരിച്ചത്. മകളുടെ ഭർത്താവായ പുത്തൻകാട് സ്വദേശി ബിനു ആണ് സണ്ണിയെ കുത്തിയത്. കുടുംബവഴക്കിനെ തുടർന്ന് പിണങ്ങി സ്വന്തം വീട്ടിൽ കഴിയുകയായി രുന്നു മകൾ സരിതയെ കാണാൻ വൈകിട്ട് മരുമകൻ ബിനു വീട്ടിലേക്ക് വന്നപ്പോൾ സണ്ണി തടഞ്ഞു. തുടർന്ന് രാത്രി 9:00 വീണ്ടു മെത്തിയ ഇയാൾ വീടിൻ്റെ മുന്നിലെ റോഡിൽ വെച്ച് വീണ്ടും തർക്കം ഉണ്ടാക്കി.
പരസ്പരം മർദ്ദനത്തെ തുടർന്ന് കുത്തേറ്റത്. നാട്ടുകാരും ബന്ധുക്കളും സണ്ണിയെ ജൂബിലി മിഷൻ ഹോസ്പിറ്റലി ൽ എത്തിച്ചെങ്കിലും മരിച്ചു. സംഭവം നടന്നയുടനെ തന്നെ ബിനു ഓടിരക്ഷപ്പെട്ടു. പിന്നെ നിസ്സാര പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ പോലീസിൻ്റെ നിരീക്ഷണത്തിലാണ്.