
ഒറ്റപ്പാലം കാറിൽ കടത്തുകയായിരുന്ന 22.160 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. മലപ്പുറം കുന്നുംപുറം പട്ടയിൽ സുധീഷ് (32), മലപ്പുറം വേങ്ങര വാളക്കുട പണ്ടാരപെട്ടി വീട്ടിൽ സിറാജ് (32) എന്നിവരെയാണ് ഒറ്റപ്പാലം പോലീസ് വ്യാഴാഴ്ച പകൽ 11ന് 30ന് ഒറ്റപ്പാലം പയ്യന്നൂർ പാലത്തി നടിയിൽ നിന്ന് പിടികൂടിയത്. തമിഴ്നാട് അവിനാശിയിൽ നിന്നാണ് ഇവർ കഞ്ചാവ് എത്തിച്ചത്.
കാറിൽ സൂക്ഷിച്ച് കഞ്ചാവ് പാലക്കാട് സ്വദേശി കൊടുക്കാൻ നിൽക്കുകയായി രുന്നു. 6 ബാഗുകളിൽ ആയിട്ടാണ് കഞ്ചാവ് സൂക്ഷിചിരുന്നത്. ഏകദേശം 15 ലക്ഷം രൂപ വില വരുമെന്ന് പോലീസ് പറയുന്നു. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത് കാറും പോലീസ് കസ്റ്റഡിയിലെടുത്തു.