കേരളത്തില്‍ ഇന്ന് 6316 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍…

Covid-Update-thrissur-district-collector

കേരളത്തില്‍ ഇന്ന് 6316 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 822, കോഴിക്കോട് 734, എറണാകുളം 732, തൃശൂര്‍ 655, കോട്ടയം 537, തിരുവനന്തപുരം 523, ആലപ്പുഴ 437, പാലക്കാട് 427, കൊല്ലം 366, പത്തനംതിട്ട 299, വയനാട് 275, കണ്ണൂര്‍ 201, ഇടുക്കി 200, കാസര്‍ഗോഡ് 108 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5539 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 634 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 764, കോഴിക്കോട് 688, എറണാകുളം 585, തൃശൂര്‍ 637, കോട്ടയം 537, തിരുവനന്തപുരം 371, ആലപ്പുഴ 430, പാലക്കാട് 269, കൊല്ലം 358, പത്തനംതിട്ട 220, വയനാട് 261, കണ്ണൂര്‍ 165, ഇടുക്കി 152, കാസര്‍ഗോഡ് 102 എന്നിങ്ങനേയാ ണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

45 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, കോഴിക്കോട് 6 വീതം, പത്തനംതിട്ട, എറണാകുളം, പാലക്കാട്, കണ്ണൂര്‍ 5 വീതം, മലപ്പുറം 4, കോല്ലം, തൃശൂര്‍ 3 വീതം, കാസര്‍ഗോഡ് 2, ആലപ്പുഴ 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാ ണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5924 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 465, കൊല്ലം 390, പത്തനംതിട്ട 193, ആലപ്പുഴ 922, കോട്ടയം 264, ഇടുക്കി 73, എറണാകുളം 443, തൃശൂര്‍ 537, പാലക്കാട് 371, മലപ്പുറം 1054, കോഴിക്കോട് 814, വയനാട് 108, കണ്ണൂര്‍ 258, കാസര്‍ഗോഡ് 32 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 61,455 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,50,788 പേര്‍ ഇതുവരെ കോ വിഡില്‍ നിന്നും മുക്തി നേടി.

thrissur newsസംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,09,280 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,94,018 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 15,262 പേര്‍ ആശു പത്രികളിലും നിരീക്ഷണത്തിലാണ്. 1716 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.