
തെക്കുംകരയിൽ നേതാക്കളുടെ തെറ്റായ നടപടിയിൽ പ്രതിഷേധിച്ച് സി.പി. എം ൽ നിന്നും രാജിവച്ച് എട്ടു കുടുംബങ്ങൾ കോൺഗ്രസിലേക്ക്. അനിൽ അക്കര എംഎൽ.എ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് ജിജോ കുരിയൻ അധ്യക്ഷനായി. തെക്കുംകര ഡിവിഷൻ സ്ഥാനാർഥി പി.ജെ. രാജു, വാർഡ് സ്ഥാനാർഥി ലീനജെറി, ജോജോ കുര്യൻ, വി.എ. ഷാജി, വി.ജി. സുരേഷ് കുമാർ, ടി.സി. ഗിരീഷ്, ലീലാമണി, സി.ടി. പോൾ തുടങ്ങിയവർ പങ്കെടുത്തു.