
ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പാരമ്പര്യ ജീവനക്കാർ, ഗുരുവായൂർ മുൻസിപ്പൽ പരിധിയിലെ താമസക്കാർ, ദേവസ്വം ജീവനക്കാർ, 70 വയസ്സ് വരെയുള്ള ദേവസ്വം പെൻഷൻകാർ, ഇവരുടെയെല്ലാം കുടുംബാംഗങ്ങൾ, മാധ്യമ പ്രവർത്തകർ എന്നിവർക്ക് അവരുടെ തിരിച്ചറിയൽകാർഡ് കാണിച്ച് ദർശനം നടത്താം. ദിവസവും രാവിലെ 4.30മുതൽ 8.30വരെ ക്ഷേത്രം നട തുറന്ന സമയങ്ങളിൽ ഇവർക്ക് ദർശന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.