പ്രശ്‌ന ബാധിത തദ്ദേശ തിരഞ്ഞെടുപ്പ് ബൂത്തുകളില്‍ പകര്‍പ്പ് ലഭ്യമാക്കുന്നതിന് വീഡിയോ ഗ്രാഫര്‍മാരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു

വീഡിയോ ഗ്രാഫര്‍മാരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. തൃശൂർ ജില്ലയിലെ പ്രശ്‌ന ബാധിത തദ്ദേശ തിരഞ്ഞെടുപ്പ് ബൂത്തുകളില്‍ പോളിംങ് ദിവസമായ ഡിസംബര്‍ 10ന്, വീഡിയോഗ്രാഫി നടത്തി പകര്‍പ്പ് ലഭ്യമാക്കുന്നതിന് താല്‍പര്യമുള്ള വീഡിയോ ഗ്രാഫര്‍മാരില്‍ നിന്നുംക്വട്ടേഷന്‍ ക്ഷണിക്കുന്നു.

SNOW VIEW

സീല്‍ ചെയ്ത കവറില്‍ ക്വട്ടേഷന്‍ ‘ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ ആന്റ് ജില്ല കലക്ടര്‍’ എന്ന മേല്‍വിലാസത്തില്‍ സമര്‍പ്പിക്കണം. കവറിന് പുറത്ത് ‘തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് – 2020 വീഡിയോഗ്രാഫി കൊട്ടേഷന്‍എന്ന് സൂചിപ്പിക്കണം. ക്വട്ടേഷനുകള്‍ നവംബര്‍30 ന് വൈകീട്ട് 4മണിക്ക് മുമ്പായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0487 2361063, 2362994