സ്ഥാനാർത്ഥി പട്ടികയെ ചൊല്ലി തൃശ്ശൂരിൽ കോൺഗ്രസിന്റെ പരസ്യ പ്പോര്…

election-news_kerala

സ്ഥാനാർത്ഥി പട്ടികയെ ചൊല്ലി തൃശ്ശൂരിൽ കോൺഗ്രസിൽ പരസ്യപോര്. പലവിധ പ്രലോഭനങ്ങൾക്കും വഴങ്ങിയാണ് ഡി സി സി പ്രസിഡൻറ് എം. പി. വിൻസന്റ് സ്ഥാനാർത്ഥി നിർണയം നടത്തിയതെന്ന ആരോപണവുമായി മുതിർന്നനേതാവും മുൻ മന്ത്രിയുമായ കെ. പി. വിശ്വനാഥൻ രംഗത്ത് എത്തിയിരുങ്കിലും ഈ ആരോപണം അടിസ്ഥാന രഹിതമെന്ന് ഡി സി സി പ്രസിഡന്റ് പ്രതികരിച്ചു.

thrissur news

ചെറിയൊരു ഇടവേളയ്ക്കു ശേഷമാണ് തൃശൂരിൽ കോൺഗ്രസിൽ വീണ്ടും തമ്മിൽ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും ആരോപണങ്ങളും തലപൊക്കുന്നത്. വിമതരായി മത്സരിക്കുന്ന എല്ലാവരും പാർട്ടിയുടെ പടിക്ക് പുറത്തെന്ന ഡി സി സി പ്രസിഡൻറിന്റെ താക്കീത് വന്നതിനു പിന്നാലെ ആണ് മുതിർന്ന നേതാവ് ആയ കെ. പി. വിശ്വനാഥൻ പരസ്യ വിമർശനവുമായി രംഗത്തേക്ക് വന്നത്.