തൃശ്ശൂർ വാണിയമ്പാറ പെരുമ്പയിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. വനമേഖലയിൽ ചേർന്നാണ് ജഡം കണ്ടെത്തിയത് വന്യ മൃഗങ്ങൾ ജനവാസ കേന്ദ്രത്തിലേക്ക് കടക്കാതിരിക്കാൻ വനാതിർത്തിയിൽ സ്ഥാപിച്ചിട്ടുള്ള സോളാർ വേലിയിൽ തട്ടിയ നിലയിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. 12 വയസ്സുള്ള കൊമ്പനാണ് ചെരിഞ്ഞത് വൈദ്യുതി കമ്പിയിൽ കുടുങ്ങിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സോളാർ കമ്പിയിലൂടെ സെക്കൻഡുകൾ ഇടവിട്ടു ചെറിയ തോതിൽ വൈദ്യുതി പ്രവഹിക്കുക യോള്ളൂ എന്ന് വനം വകുപ്പ് അധികൃതർ പറയുന്നു. പോസ്റ്റുമോർട്ടം നടത്തി.