
ടി.എന്‍ പ്രതാപന് എം.പിയ്ക്ക് കോ വിഡ്. ആന്റിജന്‍ പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു. തുടര്‍ന്ന് നടത്തിയ ആര്.ടി.പി.സി.ആര് പരിശോധന യിലാണ് കോ വിഡ് സ്ഥിരീകരിച്ചത്. രോഗലക്ഷണ ങ്ങളില്ലാത്തതിനാല് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുക യാണ് എം.പി. തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുന്ന സ്ഥാനാര്‍ത്ഥി കളും നേതാക്കളും കോ വിഡ് പരിശോധന നടത്തണമെന്ന ഡി.എം.ഒ യുടെ നിര്‍ദ്ദേശം അനുസരിച്ച് എം.പി കോ വിഡ് പരിശോധന നടത്തുകയാ യിരുന്നു.താനുമായി അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ ശ്രദ്ധിക്കണമെന്ന് എം.പി അറിയിച്ചു. ഭാര്യ രമ, മകന് ആഷിഖ് എന്നിവര്‍ വീട്ടില്‍ ക്വാറന്റൈനിലാണ്.