തൃശൂർ ജില്ലയിൽ വ്യാഴാഴ്ച (19/11/ ) 631 പേർക്ക് കൂടി കോ വിഡ്-19 സ്ഥിരീകരിച്ചു. 836 പേർ രോഗമുക്തരായി..

Covid-Update-Snow-View

കേരളത്തില്‍ ഇന്ന് 5722 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 862, തൃശൂര്‍ 631, കോഴിക്കോട് 575, ആലപ്പുഴ 527, പാലക്കാട് 496, തിരുവനന്തപുരം 456, എറണാകുളം 423, കോട്ടയം 342, കൊല്ലം 338, കണ്ണൂര്‍ 337, ഇടുക്കി 276, പത്തനംതിട്ട 200, കാസര്‍ഗോഡ് 145, വയനാട് 114 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 67,017 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.54 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 56,88,651 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 117 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4904 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 643 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 836, തൃശൂര്‍ 614, കോഴിക്കോട് 534, ആലപ്പുഴ 519, പാലക്കാട് 277, തിരുവനന്തപുരം 343, എറണാകുളം 283, കോട്ടയം 340, കൊല്ലം 331, കണ്ണൂര്‍ 244, ഇടുക്കി 225, പത്തനംതിട്ട 117, കാസര്‍ഗോഡ് 134, വയനാട് 107 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

58 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 12, കണ്ണൂര്‍ 10, തൃശൂര്‍ 8, കോഴിക്കോട് 6, തിരുവനന്തപുരം, പത്തനംതിട്ട 5 വീതം, കൊല്ലം, പാലക്കാട്, കാസര്‍ഗോഡ് 3 വീതം, മലപ്പുറം 2, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലാ യിരുന്ന 6860 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 658, കൊല്ലം 596, പത്തനംതിട്ട 124, ആലപ്പുഴ 626, കോട്ടയം 402, ഇടുക്കി 219, എറണാകുളം 936, തൃശൂര്‍ 836, പാലക്കാട് 406, മലപ്പുറം 522, കോഴിക്കോട് 894, വയനാട് 118, കണ്ണൂര്‍ 337, കാസര്‍ഗോഡ് 146 എന്നിങ്ങനേ യാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 68,229 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,75,320 പേര്‍ ഇതുവരെ കോ വിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,18,025 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,01,547 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 16,478 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തി ലാണ്. 2131 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തൃശൂർ ജില്ലയിൽ 631 പേർക്ക് കൂടി കോ വിഡ്-19 സ്ഥിരീകരിച്ചു. 836 പേർ രോഗമുക്തരായി. ജില്ലയിൽ രോഗ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7599 ആണ്. തൃശൂർ സ്വദേശികളായ 87 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോ വിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 53397 ആണ്. 45395 പേരെയാണ് ആകെ രോഗ മുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്.

ജില്ലയിൽ വ്യാഴാഴ്ച്ച സമ്പർക്കം വഴി 614 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 08 ആരോഗ്യ പ്രവർത്ത കർക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 4 പേർക്കും, രോഗ ഉറവിടം അറിയാത്ത 5 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരിൽ 60 വയസ്സിനു മുകളിൽ 43 പുരുഷൻമാരും 55 സ്ത്രീകളും പത്ത് വയസ്സിനു താഴെ 30 ആൺ കുട്ടികളും 21 പെൺ കുട്ടികളുമു ണ്ട്.