ഇന്ത്യയിൽ അടുത്ത മൂന്ന്-നാല് മാസത്തിനുള്ളിൽ കോവിഡ് വാക്സിൻ വിതരണം സാധ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർദ്ധൻ..

അടുത്ത മൂന്ന്-നാല് മാസത്തിനുള്ളിൽ കോവിഡ് വാക്സിൻ വിതരണം സാധ്യമാകുമെന്ന് തനിക്കുറുപ്പുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർദ്ധൻ. 135 കോടി ഇന്ത്യക്കാർക്ക് ഇത് നൽകാനുള്ള മുൻഗണന ശാസ്ത്രീയ വിലയിരുത്തലിന്റെ അടിസ്ഥാനത്തി ലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ഒരു വെബിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ പ്രവർത്തകരടക്കമുള്ള കോവിഡ് പോരാളികൾക്ക് കോവിഡ് വാക്സിൻ നൽകുന്നതിൽ സ്വാഭാവികമായ മുൻഗണന നൽകും. വാക്സിൻ എല്ലാവരിലേക്കും എത്തിക്കാൻ വിശദമായ ആസൂത്രണം നടത്തി വരുകയാണ്. ഇതിനായി ഒരു ഇ-വാക്സിൻ ഇന്റലിജൻസ് പ്ലാറ്റ്ഫോമും ഒരുക്കിയിട്ടുണ്ട്. 2021 നമുക്കെല്ലാ വർക്കും മികച്ച വർഷമായിരിക്കുമെന്ന് പ്രതീക്ഷിക്കാ മെന്നും മന്ത്രി പറഞ്ഞു.