
ചാലക്കുടിയിൽ കിണറ്റിൽ വീണ വയോധികയെ ഫയർഫോഴ്സ് എത്തി രക്ഷിച്ചു. റെയിൽവേ സ്റ്റേഷൻ റോഡിൽ കാർമൽ ഹയർ സെക്കൻഡറി സ്കൂളിനു സമീപം തോട്ടൻകര റോസി (82) ആണ് കിണറ്റിൽ വീണത്. വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി വയോധികയെ രക്ഷിച്ചു. 15 അടിയോളം താഴ്ചയുള്ള കിണർ ആയിരുന്നു.