
മാസ്‌ക്ക് ധരിക്കാത്തതിന് സംസ്ഥാനത്ത് 7926 പേര്‍ക്കെതിരെയാണ് ഇന്ന് കേസെടുത്തത് നിരോധനാജ്ഞ ലംഘിച്ചതിന് ഇന്ന് 38 പേര്‍ അറസ്റ്റിലായി 19 കേസുകളും രജിസ്റ്റര്‍ ചെയ്തു. കൊ വിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1390 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 491 പേരാണ്. 44 വാഹനങ്ങളും പിടിച്ചെടുത്തു. ക്വാറന്റീന്‍ ലംഘിച്ചതിന് ഒരു കേസും രജിസ്റ്റര്‍ ചെയ്തു.
തിരുവനന്തപുരം സിറ്റി ആറ്, ആലപ്പുഴ ഒന്ന്, ഇടുക്കി ഒന്ന്, എറണാകുളം റൂറല്‍ നാല്, തൃശൂര്‍ റൂറല്‍ ഒന്ന്, കോഴിക്കോട് സിറ്റി മൂന്ന്, കോഴിക്കോട് റൂറല്‍ ഒന്ന്, വയനാട് ഒന്ന്, കണ്ണൂര്‍ ഒന്ന് എന്നിങ്ങനെ യാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
തിരുവനന്തപുരം സിറ്റി 11, തൃശൂര്‍ റൂറല്‍ ആറ്, കോഴിക്കോട് സിറ്റി 21 എന്നിങ്ങനെ യാണ് അറസ്റ്റിലായവരുടെ എണ്ണം.