
ജില്ലയിൽ കോ വിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവരെക്കുറിച്ച് അറിയിക്കുന്നതിനായി സജ്ജമാക്കിയ ജില്ലാ കലക്ടറുടെ പ്രത്യേക സെൽ പ്രവർത്തനമാരംഭിച്ചു. * പൊതുജനങ്ങൾക്ക് താലൂക്കുകളിലെ ചട്ട ലംഘനങ്ങൾ പ്രത്യേകം തയ്യാറാക്കിയ ഫോർമാറ്റിൽ വാട്സ്ആപ്പിലൂടെ അറിയിക്കാം.
* ഇങ്ങനെ ലഭിക്കുന്ന സന്ദേശങ്ങൾ ഉടൻ തന്നെ താലൂക്ക് നോഡൽ ഓഫീസർമാർക്ക് കൈമാറുകയും താലൂക്ക് നോഡൽ ഓഫീസർമാർ അതത് സെക്ടറൽ മജിസ്ട്രേറ്റുമാർക്ക് കൈമാറുകയും ചെയ്യും. * സെക്ടറൽ മജിസ്ട്രേറ്റുമാർ സ്ഥലം സന്ദർശിച്ച് നിയമ ലംഘകർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും. * അനാവശ്യമായതോ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ളതോ ആയ സന്ദേശങ്ങൾ അയക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. * പ്രവർത്തനങ്ങൾ ജില്ലാ കലക്ടർ ദിവസേന നേരിട്ട് വിലയിരുത്തും. * നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി.